സൗദി അറേബ്യ: 435 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ; 8 മരണം

Breaking

സൗദി അറേബ്യയിൽ 435 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 14, ചൊവാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ COVID-19 ബാധിതരുടെ എണ്ണം 5369 ആയി. 84 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സൗദിയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 889 ആയി.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 8 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചു. സൗദിയിൽ ഇതുവരെ 73 പേർക്കാണ് COVID-19 മൂലം ജീവൻ നഷ്ടമായത്.