സൗദി അറേബ്യയിൽ 1552 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 3, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 27011 ആയി.
369 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 4134 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ജിദ്ദയിൽ 245 പേർക്കും, മക്കയിൽ 221 പേർക്കും, ദമ്മാമിൽ 150 പേർക്കും മദീനയിൽ 139 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് 8 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 184 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 139 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി.