സൗദിയിൽ 1325 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29-നു അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതർ 21402 ആയി. ഇന്ന് 169 പേർക്കാണ് രോഗം ഭേദമായത്. ഇതുവരെ 2953 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ COVID-19 നെ തുടർന്നുള്ള മരണം 157 ആയി. നിലവിൽ 125 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.