സൗദി: 40 മരണം; 3989 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 3989 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 28-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 182493 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 484 കേസുകൾ ഹൊഫുഫിൽ നിന്നും, 389 കേസുകൾ റിയാദിൽ നിന്നുമാണ്. 2627 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 124755 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 40 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1551 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.