സൗദി അറേബ്യയിൽ 3943 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 29-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 186436 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 433 കേസുകൾ ഹൊഫുഫിൽ നിന്നും, 363 കേസുകൾ റിയാദിൽ നിന്നുമാണ്. 2363 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 127118 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 48 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1599 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.