സൗദി: 14 മരണം; 1815 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1815 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 27-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 78541 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 739 കേസുകൾ റിയാദിൽ നിന്നും, 325 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 2572 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 51022 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 14 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 425 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.