സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച് കൊണ്ട് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവ് പുറത്തിറക്കി. സൗദി മന്ത്രിസഭ പുനര്‍വിന്യാസത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
2022 സെപ്റ്റംബർ 27-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ഉത്തരവ് പ്രകാരം സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ നിയമിതനായിട്ടുണ്ട്.
Cover Image: Saudi Press Agency.