93-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സായുധസേനാ വിഭാഗങ്ങൾ ജിദ്ദയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റോയൽ എയർ ഫോഴ്സിന്റെ ഭാഗമായുള്ള ടൈഫൂൺ, F-15, ടൊർണാഡോ മുതലായ വിവിധ ജെറ്റ് വിമാനങ്ങൾ ഈ അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ജിദയ്ക്ക് പുറമെ റിയാദ്, ധഹ്‌റാൻ, ദമാം, അൽ ജൗഫ്, ജുബൈൽ, അൽ അഹ്‌സ, തായിഫ്, അൽ ബാഹ, തബൂക്, അബ്ഹ, ഖമീസ് മുശൈത്, അൽഖോബാർ എന്നീ സൗദി നഗരങ്ങളിലും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

ഇതിന് പുറമെ, ദേശീയ ദിനമായ സെപ്റ്റംബർ 23-ന് വിവിധ നഗരങ്ങളിൽ സൗദി ഹ്വാക്സ് എയ്റോബാറ്റിക് ടീം പ്രത്യേക അഭ്യാസപ്രകടനങ്ങൾ കാഴ്ച്ചവെക്കുന്നതാണ്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റേൺ, വെസ്റ്റേൺ ഫ്‌ളീറ്റുകളിൽ റോയൽ സൗദി നേവി പ്രത്യേക നേവൽ പരേഡ്, മറ്റു പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Cover Image: Saudi Press Agency.