സൗദി അറേബ്യ: റമദാൻ ഒന്ന് ഏപ്രിൽ 2-ന്

Saudi Arabia

സൗദി അറേബ്യയിലെ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2022 ഏപ്രിൽ 1-ന് രാത്രി സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ഏപ്രിൽ 1, വെള്ളിയാഴ്ച്ച രാത്രി മാസപ്പിറവി ദൃശ്യമായതായി സൗദി റോയൽ കോർട്ട് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതോടെ രണ്ട് വർഷത്തിന് ശേഷം COVID-19 നിയന്ത്രണങ്ങൾ കൂടാതെയുള്ള റമദാൻ സൗദിയിൽ ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നതാണ്.

യു എ ഇ ഉൾപ്പടെയുള്ള രാജ്യങ്ങളിലും 2022 ഏപ്രിൽ 2 മുതൽ റമദാൻ മാസം ആരംഭിക്കുന്നതാണ്. എന്നാൽ ഒമാനിൽ റമദാനിലെ ആദ്യ ദിനം ഏപ്രിൽ 3, ഞായറാഴ്ച്ചയാണ്.