രാജ്യത്തെ റസ്റ്ററെന്റുകളിൽ റമദാനിൽ പകൽ നേരങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി ചേംബർ ഓഫ് കോമേഴ്‌സ് ഫെഡറേഷൻ തള്ളിക്കളഞ്ഞു. കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റമദാനിൽ പകൽ നേരങ്ങളിൽ റസ്റ്ററെന്റുകൾക്ക് ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകിയതായുള്ള ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നും, ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തതുമാണെന്ന് അധികൃതർ വ്യക്തമാക്കി. കിംവദന്തികൾ ഒഴിവാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.