വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറ്റാൻ അനുമതി നൽകിയതായുള്ള രീതിയിൽ ഓൺലൈനിലൂടെ പ്രചരിച്ചിരുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക തീരുമാനവും സൗദി അറേബ്യ കൈക്കൊണ്ടിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന ഈ തരത്തിലുള്ള വാർത്തകൾക്കുള്ള മറുപടിയായാണ് ജവാസത് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള ഔദ്യോഗിക തീരുമാനങ്ങൾ പ്രകാരം, വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റാനാകില്ലെന്ന് ജവാസത് കൂട്ടിച്ചേർത്തു.