സൗദി അറേബ്യ: എയർപോർട്ടിൽ നിന്ന് യാത്രികർക്ക് അനധികൃതമായുള്ള യാത്രാ സൗകര്യങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് KAIA

Saudi Arabia

വിമാനത്താവളത്തിന്റെ അറൈവൽ മേഖലയിൽ നിന്ന് യാത്രികർക്ക് അനധികൃതമായുള്ള യാത്രാ സൗകര്യങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് (KAIA) അധികൃതർ മുന്നറിയിപ്പ് നൽകി. 2023 ജനുവരി 20-നാണ് KAIA അധികൃതർ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഇത്തരത്തിലുള്ള അനധികൃത യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് 5000 റിയാലാണ് പിഴ ചുമത്തുന്നത്. വിമാനത്താവളത്തിന്റെ ടെർമിനൽ 1-ൽ നിന്ന് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് തീർത്ഥാടകർക്കായി ഒരു സൗജന്യ യാത്രാ സേവനം ആരംഭിച്ചതായി എയർപോർട്ട് നേരത്തെ അറിയിച്ചിരുന്നു.

Cover Image: King Abdulaziz International Airport. Saudi Press Agency.