സൗദി: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്കായി ആപ്പുകളിലൂടെ അപേക്ഷിക്കാമെന്ന് ഹജ്ജ് മന്ത്രാലയം

GCC News

വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായി ഓൺലൈൻ ആപ്പുകളിലൂടെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതിനായുള്ള സേവനം ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിൽ പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

2021 നവംബർ 13-ന് വൈകീട്ടാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി ചേർന്നാണ് മന്ത്രാലയം ഈ സേവനം ലഭ്യമാക്കുന്നത്.

‘Quddum’ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഈ സേവനം ലഭ്യമാകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സേവനത്തിനായി ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളുടെ പുതിയ പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.