സൗദി: റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് MHRSD അറിയിപ്പ് നൽകി

GCC News

ഈ വർഷത്തെ റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സമയം പ്രതിദിനം 6 മണിക്കൂർ എന്ന രീതിയിൽ നിജപ്പെടുത്തിയിട്ടുണ്ട്.

Cover Image: Saudi Press Agency.