വർക്ക് പെർമിറ്റ് ഫീ തുകകൾ ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് മുൻകൂറായി അടയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്ന സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) അറിയിച്ചു. MHRSD വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ രജ്‌ഹിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നാഷണൽ കമ്മിറ്റി ഫോർ റിക്രിയേഷൻ ആൻഡ് എന്റർടൈൻമെന്റ് യോഗത്തിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദിയിലെ പൊതു, സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വലിയ മാറ്റങ്ങൾ വ്യക്തമാക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ മാറ്റങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായുള്ള യോഗങ്ങളിൽ സ്വകാര്യ മേഖലയിലെ പ്രതിനിധികളും, സൗദി ചേംബർ കൗൺസിൽ അംഗംങ്ങളും പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.