Eatmarna ആപ്പിലെ ആരോഗ്യ സ്റ്റാറ്റസിൽ രേഖപ്പെടുത്തുന്ന തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തത നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യക്തികൾക്കും, അവരുടെ കൂടെ യാത്ര ചെയ്യുന്നവർക്കും തങ്ങളുടെ അക്കൗണ്ടിലെ ആരോഗ്യ സ്റ്റാറ്റസിൽ Eatmarna ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാർഗങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തികൾക്ക് താഴെ പറയുന്ന രീതിയിൽ Eatmarna ആപ്പിലെ ഹെൽത്ത് സ്റ്റാറ്റസിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്:
- Eatmarna ആപ്പിലെ സെറ്റിംഗ്സ് പേജിൽ നിന്ന് പേർസണൽ ഡാറ്റ പേജ് എടുക്കുക.
- ഇതിൽ നിന്ന് കൂടെ യാത്ര ചെയ്യുന്നവരുടെ ലിസ്റ്റ് എടുത്ത ശേഷം വിവരങ്ങൾ മാറ്റി രേഖപ്പെടുത്തേണ്ട വ്യക്തിയുടെ പേര് തിരഞ്ഞെടുക്കുക.
- ഇതിൽ നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാറ്റസ് ഒഴിവാക്കി, ആവശ്യമായ പുതിയ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.