രാജ്യത്തെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 16-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാർഗനിർദ്ദേശങ്ങളാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
- ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ്ങ് കോർപറേഷൻ (TVTC), യൂണിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പൊതു വിദ്യാലയങ്ങളിലും 12 വയസിന് മുകളിൽ പ്രായമായ വിദ്യാത്ഥികൾ, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് 2 ഡോസ് COVID-19 വാക്സിൻ നിർബന്ധമാണ്.
- വിദ്യാഭ്യാസ മേഖലയിൽ ഇതുവരെ വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 22-ന് മുൻപായി വാക്സിൻ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
- ഇതുവരെ വാക്സിനെടുക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രാലയം സ്വയമേവ നേരിട്ട് പൂർത്തിയാക്കുന്നതാണ്.
- 12 വയസിന് താഴെ പ്രായമുള്ള വിദ്യാർഥികളുള്ള പൊതുവിദ്യാലയങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 2 ഡോസ് COVID-19 വാക്സിൻ നിർബന്ധമാണ്.
- രാജ്യത്തെ സമൂഹത്തിൽ 70 ശതമാനത്തോളം പേർക്ക് COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും നൽകുന്നത് പൂർത്തിയാകുന്നത് വരെയോ, 2021 ഒക്ടോബർ 10 വരെയോ, ഇവയിൽ ഏതാണ് ആദ്യം വരുന്നത്, ആ കാലയളവ് മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.