റമദാൻ മാസത്തിൽ രാജ്യത്തെ പ്രധാന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഏപ്രിൽ 15-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം സൗദിയിലെ പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങൾ താഴെ പറയുന്ന സമയക്രമത്തിലാണ് റമദാനിൽ പ്രവർത്തിക്കുന്നത്:
- റിയാദ് കൺവെൻഷൻ സെന്ററിലെ വാക്സിനേഷൻ കേന്ദ്രം – രാവിലെ 5 മുതൽ വൈകീട്ട് 4.30 വരെ. രാത്രി 8.30 മുതൽ പുലർച്ചെ 2.30 വരെ.
- ദഹ്റാൻ കൺവെൻഷൻ സെന്ററിലെ വാക്സിനേഷൻ കേന്ദ്രം – രാവിലെ 5 മുതൽ വൈകീട്ട് 4.30 വരെ. രാത്രി 8.30 മുതൽ പുലർച്ചെ 2.30 വരെ.
- ജിദ്ദയിലെ കിംഗ് അബ്‌ദുൾ അസീസ് എയർപോർട്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – രാവിലെ 5.30 മുതൽ വൈകീട്ട് 5 വരെ. രാത്രി 9 മുതൽ പുലർച്ചെ 3 വരെ.
- മദിനയിലെ നുജൂദ് മെഡിക്കൽ സെന്ററിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – രാവിലെ 5.30 മുതൽ വൈകീട്ട് 5 വരെ. രാത്രി 9 മുതൽ പുലർച്ചെ 3 വരെ.
രാജ്യത്തെ പൗരന്മാരും, പ്രവാസികളും ഉൾപ്പടെ മുഴുവൻ പേരോടും കാലതാമസം കൂടാതെ COVID-19 വാക്സിനേഷൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തു. 75 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നടപടികളിൽ മുൻഗണന ഉള്ളതായും മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കുന്നതിനായി തങ്ങൾക്ക് അനുവദിച്ച് കിട്ടുന്ന മുൻകൂർ സമയക്രമം കൃത്യമായി പാലിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിൽ വാക്സിൻ ലഭിക്കുന്നതിനുള്ള നടപടികൾ ‘Sehhaty’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.