രാജ്യത്തെ COVID-19 രോഗബാധ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഡാഷ്ബോർഡിൽ COVID-19 രോഗബാധ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വെബ്‌സൈറ്റിൽ ദിനം പ്രതിയുള്ള രോഗബാധയുടെ ഔദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് പകരം ഇനി മുതൽ COVID-19 രോഗബാധയുടെ ലക്ഷണങ്ങൾ, പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവയായിരിക്കും നൽകുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
COVID-19 രോഗബാധയെ ഒരു ആഗോള അടിയന്തിര സാഹചര്യമായി പ്രഖ്യാപിച്ചിരുന്ന നടപടി ലോകാരോഗ്യ സംഘടന പിൻവലിച്ച സാഹചര്യത്തിലാണിത്.