ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങളോട് സൗദി ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. 2026 മാർച്ച് 19-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
تجنب تداول الشائعات والمقاطع المجهولة .. احصل على المعلومات من مصادرها الرسمية.#وزارة_الداخلية pic.twitter.com/CjTM8K3Is2
— وزارة الداخلية 🇸🇦 (@MOISaudiArabia) March 18, 2026
വിവരങ്ങൾ പങ്ക് വെക്കുന്നതിന് മുൻപായി അവയുടെ ആധികാരികത സ്ഥിരീകരിക്കണമെന്നും, കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സുരക്ഷാ സംഭവവികാസങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു നിർദ്ദേശം.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ, അനാവശ്യമായ ആശങ്ക എന്നിവ സൃഷ്ടിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

