സൗദി അറേബ്യ: കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേർ അറസ്റ്റിൽ

GCC News

സൗദി അറേബ്യയിൽ നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലേർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേരെ അറസ്റ്റ് ചെയ്തതായി സൗദി സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് സ്വദേശികളും വിദേശികളും ഉൾപ്പടെ 34 പേർക്കെതിരെ നിയമ നടപടികൾ കൈകോണ്ടത്. ഇതിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയവർക്ക് പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ നടപടികൾ നേരിടേണ്ടി വരും.

കർഫ്യു ലംഘിച്ച് കൊണ്ട് അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് 2 സൗദി പൗരന്മാരെ റിയാദ് പോലീസ് അറസ്റ് ചെയ്തു. വാഹനമോടിച്ച് കർഫ്യു ലംഘിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെത്തുടർന്ന് റിയാദിൽ ഒരു സൗദി നിവാസി അറസ്റിലായതായും റിപ്പോർട്ടുകളുണ്ട്. ഖാസിം മേഖലയിൽ വാഹനത്തിൽ രഹസ്യമായി ആളുകളെ കടത്താൻ ശ്രമിച്ച വിവിധ വിതരണ കമ്പനികളുടെ ഏതാനം ജീവനക്കാരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.