സൗദി അറേബ്യ: കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം ആരംഭിച്ചു

GCC News

സ്വകാര്യ മേഖലയിലെ കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികളുടെ ആദ്യ ഘട്ടം സൗദി അറേബ്യയിൽ ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ 40 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികളുടെ ആദ്യ ഘട്ടമാണ് 2025 ഒക്ടോബർ 27 മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി 44 അക്കൗണ്ടിംഗ് തൊഴിൽ പദവികളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടത്തിൽ അഞ്ചോ, അതിൽ കൂടുതലോ അക്കൗണ്ടന്റുമാർ ഉള്ള സ്ഥാപനങ്ങളിൽ 40 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. തുടർന്ന് അഞ്ച് വർഷം കൊണ്ട് ഈ മേഖലയിൽ പടിപടിയായി സ്വദേശിവത്കരണ നിരക്ക് 70 ശതമാനമാക്കി ഉയർത്തുന്നതാണ്.