രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ബാധകമായിരുന്ന 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതുക്കിയ തീരുമാനപ്രകാരം, ഉംറ തീർത്ഥാടന ബുക്കിങ്ങിനായി ഇരു തീർത്ഥാടനങ്ങൾക്കിടയിൽ 14 ദിവസം കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാകുന്നതാണ്. ഹജ്ജ്, ഉംറ മന്ത്രാലയം ചീഫ് പ്ലാനിങ്ങ് ഓഫീസർ ഡോ. അമർ അൽ മദ്ദാഹാണ് മാധ്യമങ്ങളോട് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉംറ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളതിനാലാണ് ഈ തീരുമാനം.