സൗദി അറേബ്യയിൽ 1266 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 28, ചൊവ്വാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 20077 ആയി.
253 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ 2784 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 118 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
COVID-19 ബാധിച്ച് ചികിത്സയിലിരുന്ന 8 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 152 ആയി.