രാജ്യത്തെ മുപ്പത് മുതൽ നാല്പത് വയസ്സ് വരെ പ്രായമുള്ള വിഭാഗങ്ങളിലുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ അടുത്ത രണ്ടാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യമേഖലയിലെ അധികൃതർ അറിയിച്ചു. സൗദി സർക്കാർ ടി വി ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൂടുതൽ വിഭാഗങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് ജൂലൈ 4-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഈ വിഭാഗങ്ങളിലുള്ളവർക്ക് ‘Sehhaty’ ആപ്പിലൂടെ രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള മുൻകൂർ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.