ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച് 40 ദിവസം പൂർത്തിയാക്കിയ രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 23-ന് രാത്രിയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദിയിൽ ഇതുവരെ 17 ദശലക്ഷം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനസംഖ്യയുടെ 48.8 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.