ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 24-ന് അവസാനിച്ചു. പത്ത് ദിവസം നീണ്ട് നിന്ന ഈ രജിസ്ട്രേഷനിൽ നിലവിൽ സൗദിയിലുള്ള പൗരന്മാരും, പ്രവാസികളുമായ 558000 പേർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും 2021 ജൂൺ 25-ന് നടത്തുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജൂൺ 25 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഹജ്ജ് പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 13 മുതൽ ആരംഭിച്ചിരുന്നു. 60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്.