രാജ്യത്തെ ആരോഗ്യ മേഖലയിലെ ഏതാനം പ്രധാന തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2022 ഏപ്രിൽ 11-നാണ് സൗദി MHRSD ഇക്കാര്യം അറിയിച്ചത്.
ഈ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിലെ പ്രത്യേക വൈദഗ്‌ദ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏതാണ്ട് അറുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഇതിന് പുറമെ മെഡിക്കൽ മേഖലയിലെ എൻജിനീയറിങ്ങ്, ടെക്നിക്കൽ തൊഴിലുകളിൽ 30 ശതമാനവും, സെയിൽസ്, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ തൊഴിലുകളിൽ 40 ശതമാനവും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
പ്രത്യേക വൈദഗ്‌ദ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ലാബ്, റേഡിയോളജി, ഫിസിയോതെറാപ്പി, തെറപ്യൂട്ടിക് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിലെ തൊഴിലുകളാണ് മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്.