ദുബായ്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കുമെന്ന് KHDA

GCC News

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും ഇത്തവണത്തെ സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് (KHDA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2026 മാർച്ച് 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായിലെ മുഴുവൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9, തിങ്കളാഴ്ച മുതൽ മാർച്ച് 22, ഞായറാഴ്ച വരെയായിരിക്കും. സ്പ്രിംഗ് ബ്രേക്ക് അവധിയ്ക്ക് ശേഷം ക്ലാസുകൾ 2026 മാർച്ച് 23, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

ഈ തീരുമാനം ദുബായിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്ക് ബാധകമാണ്.