കുവൈറ്റ്: വിദ്യാലയങ്ങൾ നവംബറിൽ പുനരാരംഭിക്കാൻ സാധ്യതയെന്ന് സൂചന

GCC News

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാലയങ്ങൾ നവംബറിൽ തുറക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഘട്ടം ഘട്ടമായി വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന രീതിയിലായിരിക്കും പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

രോഗബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുക, വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ കണക്കിലെടുത്തായിരിക്കും വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെന്നാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ഇത് സംബന്ധമായ അറിയിപ്പുകൾ മന്ത്രാലയം കൃത്യമായ സമയത്ത് പുറപ്പെടുവിക്കുന്നതാണ്. രാജ്യത്തെ സാഹചര്യങ്ങൾ തുടരെ വിശകലനം ചെയ്ത ശേഷം ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ സംയുക്തമായി ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ്.