കുവൈറ്റിലെ വിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്ററിലെ പ്രവർത്തനങ്ങൾ 2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലങ്ങൾ രണ്ടാം സെമസ്റ്ററിനായി തുറന്നിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ, പൊതു അറബ് വിദ്യാലയങ്ങളിലായി ഏതാണ്ട് അഞ്ചര ലക്ഷത്തോളം വിദ്യാർത്ഥികൾ അധ്യയനം പുനരാരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ സ്വകാര്യ വിദേശ വിദ്യാലയങ്ങളിൽ ഏതാണ്ട് ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ സ്‌കൂളുകളിൽ തിരികെയെത്തിയിട്ടുണ്ട്.
വിദ്യാലയങ്ങളിലെ സ്ഥിതിഗതികൾ ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ച് വരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ആവശ്യമെങ്കിൽ വിദ്യാലയങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കുന്നതിന് അനുവദിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.