സൗദി അറേബ്യ: ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു

GCC News

രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു. മൂന്നാം സെമസ്റ്ററിലെ അധ്യയനം തുടരുന്നതിനായി ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സൗദിയിലെ വിദ്യാലയങ്ങളിൽ തിരികെയെത്തിയത്.

സൗദി രാജാവിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ യൂണിവേഴ്സിറ്റികൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വർഷത്തെ ഈദ് അവധി 2022 ഏപ്രിൽ 21 മുതൽ ആരംഭിക്കുകയായിരുന്നു. സൗദിയിലെ ഈ വർഷത്തെ വേനൽക്കാല അവധി ജൂൺ 30-ന് ആരംഭിക്കുന്നതാണ്.