തങ്ങളുടെ മൊബൈൽ ആപ്പ്, രോഗികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. സെപ്റ്റംബർ 16-നാണ് SEHA ഇക്കാര്യം അറിയിച്ചത്.
SEHA-യുടെ എല്ലാ സേവനങ്ങളും, സംവിധാനങ്ങളും കൂടുതൽ എളുപ്പത്തിലും, തടസങ്ങളില്ലാതെയും ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനായാണ് ഈ നടപടി. SEHA സംവിധാനങ്ങളെ യു എ ഇ പാസ്സുമായി സംയോജിപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ്, ഓൺലൈൻ പോർട്ടൽ എന്നിവയിൽ യു എ ഇ പാസ് യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് നേരിട്ട് ലോഗിൻ ചെയ്യാവുന്നതാണ്.
ഇതിനായി SEHA സംവിധാനങ്ങളിൽ പ്രത്യേക അക്കൗണ്ട് നിർമ്മിക്കുന്നത് ഒഴിവാകുന്നതാണ്. SEHA-യുടെ ഇലക്ട്രോണിക് മെഡിക്കൽ രേഖകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രോഗികൾ, മുൻപ് SEHA ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുള്ളർ തുടങ്ങിയ വിഭാഗങ്ങൾക്ക് സാധുതയുള്ള യു എ ഇ പാസ് അക്കൗണ്ട് ഉണ്ടെങ്കിൽ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
WAM