അൽ ദഫ്‌റയിൽ മൂന്ന് പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. അൽ ദഫ്‌റ മേഖലയിലെ ലിവ, സില, ഡൽമ എന്നിവിടങ്ങളിലാണ് ഈ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ നിന്ന് COVID-19 PCR, DPI ലേസർ ടെസ്റ്റിംഗ് എന്നീ സേവനങ്ങൾ ലഭ്യമാണ്. ഇതിനായി ഈ കേന്ദ്രങ്ങളിൽ വാഹനങ്ങളിലെത്തുന്നവർക്ക് PCR, DPI എന്നീ പരിശോധനാ സേവനങ്ങൾ നൽകുന്ന ഓരോ പ്രത്യേക ട്രാക്കുകൾ ഒരുക്കിയിട്ടുണ്ട്.
ഓരോ കേന്ദ്രത്തിൽ നിന്നും പ്രതിദിനം 500 പേർക്ക് PCR പരിശോധന നടത്തുന്നതിനും, 100 പേർക്ക് DPI ലേസർ ടെസ്റ്റിംഗ് നടത്തുന്നതിനും സാധിക്കുന്നതാണ്. ആഴ്ച്ചയിൽ എല്ലാ ദിവസവും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ ഈ കേന്ദ്രങ്ങളിൽ നിന്ന് പരിശോധനകൾ ലഭ്യമാണ്. പരിശോധനകൾക്കായെത്തുന്നവർക്ക് SEHA ആപ്പിലൂടെ മുൻകൂർ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണ്.
WAM