അബുദാബി: അൽ ഐൻ കൺവെൻഷൻ സെന്ററിലെ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം മാറ്റി സ്ഥാപിച്ചു

UAE

അൽ ഐൻ കൺവെൻഷൻ സെന്ററിൽ പ്രവർത്തിച്ചിരുന്ന COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം മാറ്റി സ്ഥാപിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ ഈ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം അൽ ഐൻ കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്നതല്ല. താഴെ പറയുന്ന രീതിയിലാണ് ഇവിടെ പ്രവർത്തിച്ചിരുന്ന COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രത്തിന്റെ സ്ഥാനം മറ്റിടങ്ങളിലേക്ക് മാറ്റുന്നത്:

ഇവിടെയുണ്ടായിരുന്ന മുഴുവൻ COVID-19 പോസിറ്റീവ് രോഗികളെയും അൽ ഐൻ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാണ്.
രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് നൽകിയിരുന്ന സേവനങ്ങൾ അഷാരജ്‌, അൽ ഹിലി, അൽ അമീറാഹ്, അൽ സറൂജ് എന്നിവിടങ്ങളിൽ SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതാണ്.