യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

GCC News

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു. അബുദാബിയിൽ നടക്കുന്ന ദ്വിദിന ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിനോടനുബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള ദൃഢമായ തന്ത്രപരമായ ബന്ധത്തെക്കുറിച്ചും, ഇരു രാജ്യങ്ങളേയും, അവിടുത്തെ ജനങ്ങളെയും സേവിക്കുന്ന മൊത്തത്തിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ഈ കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു. ഏറ്റവും പുതിയ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങൾക്കുപുറമെ, പരസ്പര പരിഗണനയുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധങ്ങളും, എല്ലാ മേഖലകളിലും തന്ത്രപരമായ സഹകരണവും ഉയർത്തിക്കാട്ടി ഷെയ്ഖ് അബ്ദുല്ല ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ സ്വാഗതം ചെയ്തു. യു എ ഇയും ഇന്ത്യയും ശക്തമായ തന്ത്രപരമായ ബന്ധങ്ങൾ ആസ്വദിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു; അത് ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങളുടെ പിന്തുണയിലും മാർഗ്ഗനിർദ്ദേശത്തിലും വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്നും, ഇന്ത്യയ്ക്കും അതിന്റെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ യു എ ഇ-ഇന്ത്യ സൗഹൃദ ബന്ധവും, തുടർച്ചയായ വളർച്ചയ്ക്കും വികസനത്തിനും സാക്ഷ്യം വഹിക്കുന്ന മൊത്തത്തിലുള്ള തന്ത്രപരമായ പങ്കാളിത്തവും ഡോ.ജയശങ്കർ എടുത്തുകാണിച്ചു. അദ്ദേഹം ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ പിന്തുണക്ക് നന്ദി അറിയിച്ചു.

അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ഖസർ അൽ ഷാതിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചിരുന്നു.

WAM