കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ സത്യപ്രതിജ്ഞ ചെയ്‌തു

Kuwait

കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേർന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.

കുവൈറ്റിലെ പതിനേഴാമത്തെ ഭരണാധികാരിയാണ് ഷെയ്ഖ് മിഷാൽ. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് ഷെയ്ഖ് മിഷാലിനെ കുവൈറ്റ് അമീറായി ക്യാബിനറ്റ് പ്രഖ്യാപിച്ചത്.

ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് കുവൈറ്റ് നാഷണൽ അസംബ്ലി പ്രത്യേക യോഗം ചേർന്നത്. കുവൈറ്റിലെ പുതിയ അമീറായി ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് മുൻപായി നിയുക്ത അമീർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.