ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാൻ പുതിയ യു എ ഇ പ്രസിഡന്റ്

GCC News

അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാനെ യു എ ഇയുടെ പുതിയ പ്രസിഡന്റായി യു എ ഇ സുപ്രീം കൗൺസിൽ തിരഞ്ഞെടുത്തു. 2022 മെയ് 14-നാണ് യു എ ഇ സുപ്രീം കൗൺസിൽ അദ്ദേഹത്തെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നാണ് ഫെഡറൽ സുപ്രീം കൗൺസിൽ ശനിയാഴ്ച ചേർന്ന യോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് അബുദാബിയിലെ അൽ മുശ്‌രിഫ്‌ കൊട്ടാരത്തിൽ ഫെഡറൽ സുപ്രീം കൗൺസിൽ യോഗം നടന്നത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാൻ 2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായും, 2005 ജനുവരി മുതൽ യു എ ഇ സായുധസേനയുടെ സുപ്രീം കമാണ്ടറുമായി സേവനമനുഷ്ഠിച്ചു.

Images: WAM.