യു എ ഇ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

GCC News

ഒമാനിൽ 2022 മെയ് 4-ന് രാത്രി റിക്‌ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ബുധനാഴ്ച രാത്രി യു എ ഇ സമയം 8:40-നാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്.

ഈ ഭൂചലനം യു എ ഇയിൽ അനുഭവപ്പെട്ടില്ലാ എന്നും NCM വ്യക്തമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.