സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ നിവാസികൾക്ക് COVID-19 വാക്സിൻ നൽകുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിപ്പ് നൽകി. 2022 ഏപ്രിൽ 25-നാണ് സൗത്ത് അൽ ബത്തീന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഈ അറിയിപ്പ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം, റുസ്താഖ്, ബർഖ എന്നീ വിലായത്തുകളിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്ന് ആഴ്ച്ച തോറും ഞായർ, ചൊവ്വ, വ്യാഴം ദിനങ്ങളിൽ COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതാണ്. വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ദിനങ്ങളിൽ ഔദ്യോഗിക പ്രവർത്തനസമയങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.