2022 മെയ് 12 മുതൽ സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. 2022 മെയ് 11-നാണ് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇക്കാര്യം അറിയിച്ചത്.
ഗവർണറേറ്റിലെ പൗരന്മാർ, പ്രവാസികൾ, തീർത്ഥാടകർ എന്നിവർക്ക് സുർ ഹെൽത്ത് കോംപ്ലക്സിൽ നിന്നാണ് COVID-19 വാക്സിൻ ലഭ്യമാക്കുന്നത്. മെയ് 12, 2022, വ്യാഴാഴ്ച്ച മുതൽ ദിനവും രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് വാക്സിൻ നൽകുന്നത്.
ഇവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നത്.