ഒമാൻ: സൗത്ത് ശർഖിയ ഗവർണറേറ്റിലെ കൂടുതൽ വിഭാഗം പ്രവാസികൾക്ക് ഓഗസ്റ്റ് 22, 23 തീയതികളിൽ വാക്സിൻ നൽകും

Oman

2021 ഓഗസ്റ്റ് 22, 23 തീയതികളിൽ സുർ മേഖലയിലെ കൂടുതൽ വിഭാഗം പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഓഗസ്റ്റ് 18-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് പ്രവാസികൾക്ക് വാക്സിൻ നൽകുന്നത്:

  • 2021 ഓഗസ്റ്റ് 22, ഞായറാഴ്ച്ച – രാവിലെ 8 മുതൽ 2 മണി വരെ, ഹൗസ് മെയ്ഡ്, ഫാഷൻ സെന്ററുകളിലെ ജീവനക്കാർ എന്നിവർക്ക് വാക്സിൻ നൽകും.
  • ഓഗസ്റ്റ് 23, തിങ്കളാഴ്ച്ച – ബാർബർ, റെസ്റ്ററന്റുകളിലെ ജീവനക്കാർ, ഇറച്ചി വില്‍പനക്കാർ, മീൻ വില്‍പനക്കാർ, കോഴി കച്ചവടം നടത്തുന്നവർ, ഗാർഹിക ജീവനക്കാർ എന്നെ വിഭാഗങ്ങൾക്ക് രാവിലെ 8 മുതൽ 2 മണി വരെ വാക്സിൻ നൽകും.