കോവിഡ്-19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
18 ബാങ്കുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി – അക്കൗണ്ട് നമ്പർ രണ്ട് എന്ന സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരിൽ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങും. മാർച്ച് 27 മുതൽ സി. എം. ഡി. ആർ. എഫ് അക്കൗണ്ടുകളിൽ ലഭിച്ച തുക ഈ പുതിയ അക്കൗണ്ടുകളിലേക്ക് മാറ്റും. ഔദ്യോഗിക വെബ്‌സൈറ്റിൽ പാൻഡമിക് റിലീഫിനു വേണ്ടി പ്രത്യേക ലിങ്ക് ഉണ്ടാവും.
കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും അനായാസം സംഭാവന നൽകാനും പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങൾ. ഫണ്ട് സ്വീകരിക്കുന്ന രീതിയിൽ മാറ്റങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.