ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു. യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.
മക്ക, മദീന എന്നിവയുടെ രാത്രിക്കാഴ്ച്ചകൾ അടങ്ങിയ ഈ വീഡിയോ ദൃശ്യത്തിൽ തിളങ്ങി നിൽക്കുന്ന ഗ്രാൻഡ് മോസ്ക് ദൃശ്യമാകുന്നതാണ്. സൗദി ജനതയ്ക്കുള്ള റമദാൻ ഉപഹാരം എന്ന രീതിയിലാണ് സുൽത്താൻ അൽ നെയാദി ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
സൗദി അറബിയയുടെ ജിദ്ദ ഉൾപ്പടെയുള്ള പ്രദേശങ്ങളും ഈ വിഡീയോയിൽ ദൃശ്യമാണ്.
അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ നാലരമിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ അദ്ദേഹം നേരത്തെ പങ്ക് വെച്ചിരുന്നു.