2023 ജനുവരി 2 മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹോസ്പിറ്റൽ ജീവനക്കാർക്കും, സന്ദർശകർക്കും മാസ്കുകൾ നിർബന്ധമാക്കിക്കൊണ്ടുള്ള ഒരു ആഭ്യന്തര വിജ്ഞാപനം സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികൃതർ പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമാനിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് പ്രകടമായ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.