ദുബായ്: സമ്മർ റഷ് വിനോദപരിപാടിയുടെ രണ്ടാം പതിപ്പ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിച്ചു

GCC News

ദുബായ് മുനിസിപാലിറ്റി സംഘടിപ്പിക്കുന്ന ‘സമ്മർ റഷ്’ വിനോദപരിപാടിയുടെ രണ്ടാം പതിപ്പ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിച്ചു. 2023 ജൂൺ 26-നാണ് ഈ പരിപാടി ആരംഭിച്ചത്.

2023 ജൂൺ 26 മുതൽ ജൂലൈ 9 വരെയാണ് ‘സമ്മർ റഷ്’ വിനോദപരിപാടികൾ സംഘടിപ്പിക്കുന്നത്. ദുബായിലെ പാർക്കുകളിൽ പൊതുജനങ്ങൾക്കായി വ്യത്യസ്ത വിനോദപരിപാടികൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘സമ്മർ റഷ്’ സംഘടിപ്പിച്ചിരിക്കുന്നത്.

‘സമ്മർ റഷ്’ വിനോദപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന സന്ദർശകർക്കായി വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് ഒത്ത് ചേർന്ന് ആഘോഷിക്കാൻ അവസരം നൽകുന്ന രീതിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വിമ്മിങ്ങ് പൂളുകൾ, വാട്ടർ ഗെയിംസ്, കുട്ടികൾക്കായുള്ള വിനോദപരിപാടികൾ, വൈവിധ്യമാർന്ന രുചിയനുഭവങ്ങൾ ഒരുക്കുന്ന റെസ്റ്ററന്റുകൾ, കഫെ, ഫോട്ടോ സെഷനുകൾ, ബീച്ച് പരേഡ് മുതലായവ സമ്മർ റഷിലെ ഏതാനം ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. ദിനവും വൈകീട്ട് 3 മണി മുതൽ രാത്രി 9 മണിവരെയാണ് (വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 1 മണിമുതൽ രാത്രി 10 വരെ) ഈ പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.