ബഹ്‌റൈൻ: പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കിയ നടപടി സെപ്റ്റംബർ വരെ തുടരും

Bahrain

ബഹ്‌റൈനിലെ സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് താത്‌കാലികമായി ഒഴിവാക്കിയ നടപടി തുടരാൻ തീരുമാനം. ഈ നടപടി സെപ്റ്റംബർ വരെ തുടരാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്തെ സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികളിൽ നിന്ന് മെഡിക്കൽ കൺസൾട്ടേഷൻ ഇനത്തിൽ 7 ബഹ്‌റൈനി ദിനാർ ഫീസ് ഈടാക്കിയിരുന്നു. കൊറോണ വൈറസ് സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് താത്‌കാലികമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.