അബുദാബി: സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: സെപ്റ്റംബർ 26 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗതയിൽ മാറ്റം വരുത്തുന്നു

2022 സെപ്റ്റംബർ 26, തിങ്കളാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുറം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതൽ ഖസ്ർ അൽ ബഹ്ർ വരെയുള്ള മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി SMS പ്രചാരണപരിപാടിയുമായി അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക SMS അലേർട്ട് പ്രചാരണപരിപാടി ആരംഭിച്ചു.

Continue Reading

സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ: ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്ന ഒരു വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് ഡ്രൈവർമാർക്ക് അവബോധം നൽകുന്നതിനായി ഒരു വീഡിയോ അബുദാബി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.

Continue Reading

സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കുന്ന ഡ്രൈവർമാരെ അബുദാബി പോലീസ് പ്രശംസിച്ചു

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കുന്ന ഡ്രൈവർമാരുടെ എണ്ണം ഏറെ വർധിച്ചതായി അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി

സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതായും, ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

പുതിയ അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് റോഡുകളിൽ ട്രാഫിക് പട്രോളിംഗ് ഊർജ്ജിതമാക്കി.

Continue Reading

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

അബുദാബി: വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പോലീസ് മുന്നറിയിപ്പ്; 162 ഡ്രൈവർമാർക്ക് പിഴ ചുമത്തി

എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മഴയ്ക്ക് സാധ്യത; റോഡിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading