ഒമാനിലെ 2021-2022 അധ്യയന വർഷം: സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ രാജ്യത്തെ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: ഹോം ക്വാറന്റീനിലുള്ളവർക്ക് സെപ്റ്റംബർ 19 മുതൽ റിസ്റ്റ് ബാൻഡ് ഒഴിവാക്കുന്നു

എമിറേറ്റിൽ ഹോം ക്വാറന്റീനിലുള്ളവർക്ക് 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദ്ദേശം

എമിറേറ്റിൽ COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനർഹരായവർ, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ വിദ്യാർത്ഥികളുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ അടുത്ത ആഴ്ച്ച നൽകിത്തുടങ്ങും

ഗവർണറേറ്റിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് അടുത്ത ആഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

യു എ ഇ: രാജ്യത്തെ 80 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80.29 ശതമാനം പേർ ഇതുവരെ COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: COVID-19 മുൻകരുതൽ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും, ഇത്തരക്കാർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: COVID-19 PCR പരിശോധനകൾ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ, രാജ്യത്തെ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 PCR പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഗർഭിണികളായിട്ടുള്ള ഒമാൻ പൗരന്മാരും, പ്രവാസികളുമായ സ്ത്രീകൾക്ക്, 2021 സെപ്റ്റംബർ 18, ശനിയാഴ്ച്ച മസ്കറ്റിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

ഖത്തറിലെ COVID-19 വാക്സിനേഷന്റെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്നവർ വാക്സിനേഷൻ സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യേണ്ടതാണ്

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ വിദേശികളും, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് നിർബന്ധമായും ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading