സർക്കാർ നിർദ്ദേശം പ്രാവർത്തികമായി; കെ.എസ്.ഡി.പിയുടെ സാനിറ്റൈസർ എത്തിത്തുടങ്ങി

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിതവിലയും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ പാതിരപ്പള്ളി കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച സാനിട്ടൈസർ ലഭ്യമാക്കിത്തുടങ്ങി.

Continue Reading

കോവിഡ്: തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉത്തരവായി

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.

Continue Reading

കോവിഡ് 19: രോഗം സ്ഥിരീകരിച്ച പുതിയ കേസുകളില്ല -മുഖ്യമന്ത്രി

സംസ്ഥാനത്ത് ശനിയാഴ്ച പുതുതായി ആർക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

ദുബായിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി; വിനോദകേന്ദ്രങ്ങൾ അടച്ചു

മാർച്ച് 15, ഞായറാഴ്ച്ച മുതൽ ഈ മാസം അവസാനം വരെയുള്ള ദുബായിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതായി ഡിപ്പാർമെൻറ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് (DTCM) അറിയിച്ചു.

Continue Reading

യു എ ഇ: മാർച്ച് 17 മുതൽ പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെക്കാൻ തീരുമാനം

രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ വിസകളും അനുവദിക്കുന്നതിനുള്ള നടപടികൾ മാർച്ച് 17 മുതൽ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് അറിയിച്ചു.

Continue Reading

അബുദാബി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടയ്ക്കുന്നു

പൊതുഇടങ്ങളിൽ ആളുകൾ ഒത്തുചേരുന്നത് തടയുന്നതിലൂടെ കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് അബുദാബിയിലെ എല്ലാ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും സൗദി രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നു

മാർച്ച് 15, ഞായറാഴ്ച്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവെക്കുന്നത്തിനു സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ജനങ്ങൾ ഒത്തുചേരാൻ സാധ്യതയുള്ള പരിപാടികൾ ഒഴിവാക്കി ഷാർജയും അബുദാബിയും

ജനങ്ങൾ വലിയ രീതിയിൽ ഒത്തുചേരുന്ന എല്ലാ പരിപാടികളും, ആഘോഷങ്ങളും താത്കാലികമായി തടഞ്ഞു കൊണ്ട് ഷാർജ സർക്കാർ ഉത്തരവിറക്കി.

Continue Reading

ഷാർജ: പൊതു പാർക്കുകൾ താത്കാലികമായി അടച്ചിടും

കൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പൊതുപാർക്കുകളെല്ലാം താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: മുതിര്‍ന്ന പൗരന്മാരോടും, നിവാസികളോടും ജനത്തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുതിർന്ന പൗരന്മാരോടും നിവാസികളോടും കഴിയുന്നതും ജനത്തിരക്കുള്ള ഇടങ്ങളിൽ ഇടപഴകുന്നത് ഒഴിവാക്കുന്നതിനും, വീടുകളിൽ സുരക്ഷിതരായി തുടരാനും യു എ ഇ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading